KERALANEWS

ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം, എന്‍സിപിയുടെ നിലപാടിന് പിന്നില്‍ സിപിഎമ്മെന്ന് സൂചന

കോട്ടയം:ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍സിപിയുടെ കടുത്ത നിലപാടിന് പിന്നില്‍ സിപിഎമ്മെന്ന് സൂചന. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നത് തടയാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് എന്‍സിപിയുടെ നിലപാടിന് പിന്നിലെന്നാണ് ആരോപണം.എന്‍സിപിയുടെ പാലായടക്കമുള്ള സീറ്റുകള്‍ വിട്ടുനല്‍കി മുന്നണി പ്രവേശനം സാധ്യമല്ലെന്നാണ് മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകള്‍ മുന്നണിയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.അതേ സമയം ഘടക കക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്.പിളര്‍പ്പ് സമയത്തുള്ള അവസ്ഥയല്ല, ഇപ്പോള്‍ ജോസ് വിഭാഗത്തില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ നിന്നും പോയിട്ടുണ്ട്. ഇതെല്ലാം സിപിഎം പാര്‍ട്ടി നേതൃത്വം നിരീക്ഷിക്കുന്നുണ്ട്.

അതേസമയം സീറ്റുകള്‍ വിട്ടുനല്‍കിയുള്ള ചര്‍ച്ചകള്‍ക്ക് സിപിഐയും ഒരുക്കമല്ല. കഴിഞ്ഞ തവണ കാഞ്ഞിരപ്പള്ളിയില്‍ സിപിഐയുടെ പരാജയം കുറഞ്ഞ വോട്ടുകള്‍ക്കാണ്. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പോടെ സിപിഐയുടെ വിജയം സുതാര്യമാക്കുമെന്ന നിലപാടാണ് സിപിഐക്കുള്ളത്.
തങ്ങള്‍ക്ക് ശക്തിയുള്ള സീറ്റുകള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ ഇടതു മുന്നണി പ്രവേശനം കൊണ്ട് കൂടുതല്‍ പ്രയോജനമില്ലന്നാണ് ജോസ് വിഭാഗത്തിന്റെ അഭിപ്രായം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close