KERALANEWS

ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം; ഇടത് മുന്നണി യോഗം ഉടന്‍

തിരുവനന്തപുരം:ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗം ഉടന്‍ ചേരും. ആദ്യഘട്ടത്തില്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തണമോ സഹകരിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ജോസിന്റെ മുന്നണി പ്രവേശം ഇടത് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും നിയമസഭ സീറ്റ് ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം, രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് ജോസ് കെ മാണി രംഗത്ത് വന്നു.

എല്‍ഡിഎഫിലേക്ക് എത്താനുള്ള എല്ലാ ചര്‍ച്ചകളും ജോസ് കെ മാണി സിപിഎമ്മുമായി നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും മുന്നണി തലത്തില്‍ തീരുമാനമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് അധികം വൈകേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. അടുത്താഴ്ചയോടെ ഇടത് മുന്നണി യോഗം ചേരാനാണ് ആലോചന. അതിന് മുന്നോടിയായി സിപിഐയുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ച ടനത്തും. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാനസെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയേക്കും. മുന്നണിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തണോ അതോ സഹകരണം മതിയോ എന്ന കാര്യത്തിലായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക.കാഞ്ഞിരിപ്പള്ളി സീറ്റ് വിട്ട് നല്‍കണമെന്ന അഭ്യര്‍ത്ഥന സിപിഎം സിപിഐയ്ക്ക് മുന്നില്‍ വയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത് പിന്നീട് ചര്‍ച്ച ചെയ്യാം എന്ന നിലപാട് സിപിഐ സ്വീകരിക്കാനാണ് സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close