
തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫ് ഘടക കക്ഷിയാക്കിയ തീരുമാനത്തിന് അംഗീകാരം നല്കി. എല്‍ഡിഎഫിലെ 11-ാംമത്തെ ഘടക കക്ഷിയായാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയാക്കിയിരിക്കുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം മധ്യതിരുവിതാം കൂറില്‍ വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമാകുന്നത്. മുന്‍പ് എടുത്ത തീരുമാനം ഇന്ന് എല്‍ഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.