തിരുവനന്തപുരം:മുന്നണിയിലെടുക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.പി എല്‍ നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കത്തുനല്‍കി. ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിനൊപ്പം അഞ്ചുവര്‍ഷമായി ഒപ്പമുള്ള തങ്ങളേയും ഘടകകക്ഷിയാക്കണമെന്നാണ് ആവശ്യം.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനുമാണ് കത്തുനല്‍കിയത്. ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ എല്‍ഡിഎഫിലെടുത്തപ്പോഴും സമാനമായ ആവശ്യവുമായി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കപ്പെട്ടിരുന്നില്ല.