
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുളള അടുത്ത സംവാദം വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണെങ്കില്‍ താന്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു വെര്‍ച്വല്‍ സംവാദത്തിന് വേണ്ടി തന്റെ സമയം പാഴാക്കാന്‍ പോകുന്നില്ലെന്ന് ഒരു മാധ്യമത്തിന് നല്കിയ ടെലിഫോണ്‍ അഭിമൂഖത്തില് പറഞ്ഞു.ഇരുവരും തമ്മിലുളള രണ്ടാം സംവാദം ഒക്ടോബര്‍ 15 നാണ് നടക്കേണ്ടത്. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് പങ്കെടുക്കുന്ന രീതിയിലായിരിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചത്. ഈ നിര്‍ദേശമാണ് ട്രംപ് തളളിയത്.ട്രംപുമായി സംവാദം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ബൈഡന് അറിയിച്ചു. എന്നാല്‍, അദ്ദേഹം കോവിഡുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. ആദ്യ സംവാദത്തിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്.