NEWSWORLD

ജോ ബൈഡന്‌ അഭിനന്ദനമറിയിച്ച് അറബ് ഭരണാധികാരികൾ

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനും അഭിനന്ദനങ്ങള്‍ നേര്‍ന്ന് ഗൾഫ് ഭരണാധികാരികൾ. ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ത്താനി, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റിന് അഭിനന്ദനമറിയിച്ചത്.

ഖത്തര്‍ യുഎസ് ഉഭയകക്ഷി ബന്ധം കരുത്തുറ്റതാക്കാന്‍ പുതിയ നേതൃത്വത്തിനാവട്ടെയെന്ന് ഖത്തർ അമീര്‍ ആശംസിച്ചു. സമ്മതിദാനത്തിലൂടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയ്ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയായിരുന്നു അമീറിന്‍റെ പ്രതികരണം. ഖത്തര്‍ ഉപരോധം ഉള്‍പ്പെടെയുള്ള മിഡിലീസ്റ്റ് വിഷയങ്ങളില്‍ ബൈഡന്‍ സര്‍ക്കാരിന്‍റെ നിലപാട് എന്തായിരിക്കുമെന്നറിയാന്‍ അറബ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് ഖത്തർ അമീറിന്‍റെ പ്രതികരണം.

കുവൈത്തും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്നാണ് കുവൈത്ത് അമീർ ആശംസിച്ചത്. വൈസ് പ്രസിഡൻറ് കമല ഹാരിസിനെയും അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കൻ ജനതയുടെ വിശ്വാസം നേടിയെടുക്കുവാൻ ജോ ബൈഡന്​ കഴിഞ്ഞുവെന്ന് ഒമാൻ സുൽത്താൻ വ്യക്തമാക്കി. ബഹ്റൈനുമായി നില നിൽക്കുന്ന അമേരിക്കയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന പ്രതീക്ഷ ബഹ്‌റൈൻ ഭരണാധികാരികളും പങ്കുവെച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close