NEWSTop NewsWORLD

ജോ ബൈഡന്‍ തന്നെ യുഎസ് പ്രസിഡന്റ് ,സത്യപ്രതിജ്ഞ ജനുവരി 20ന്

വാഷിങ്ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അമേരിക്കയിലെ ജനപ്രതിനിധി സഭ, കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനുവരി 20ന് ജോ ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പ്രഖ്യാപിക്കുകയും ചെയ്തു.

ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. ഇതോടെ നിലവിലെ പ്രസിഡന്റ ട്രംപ് അധികാരം കൈമാറുമെന്ന് സമ്മതിച്ചിട്ടുണ്ട്. ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിന് മുന്നില്‍ ഉണ്ടാക്കിയ ആക്രമണത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെയാണ് ബൈഡന്റെ വിജയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അമേരിരക്കയെ ഞെട്ടിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാരെ ഒഴിപ്പികക്കുന്നതിനിടെ ക്യാപ്പിറ്റോള്‍ മന്ദിരത്തിന് അടുത്ത് നിന്നും ഒരു സ്‌ഫോടക വസ്തുവും പോലീസ് കണ്ടെത്തിയിരുന്നു. നാല് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്.കലാപത്തിന്റെ അടിസ്ഥാനത്തില്‍ വൈകിട്ട് ആറു മണി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ 52 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിക്ക് പിന്നാലെ നേരിയ പ്രശ്‌നങ്ങള്‍ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ട്രംപ് അനുകൂലികള്‍ ഇത്രത്തോളം വലിയൊരു പ്രശ്‌നത്തിലേക്ക് നീങ്ങുന്നത് പെട്ടന്നായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കളും ജോര്‍ജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ, ബില്‍ ക്ലിന്റണ്‍ അടക്കം മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരും കാലപത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close