KERALANEWSTop News

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ജയില്‍ മോചിതനായി

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ ജയില്‍ മോചിതനായി. 93 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കമറുദ്ദീന്‍. 148 വഞ്ചാനാ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതനായത്. ജയില്‍ മോചിതനായി പുറത്ത് ഇറങ്ങിയതോടെ വികാരാധീനനായ എംഎല്‍എ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെമന്ന് ആരോപിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതിനായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിയായവര്‍ക്ക് കാലം മറുപടി നല്‍കുമെന്നും കമറുദ്ദീന്‍ പറഞ്ഞു. ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കമ്പനി നിക്ഷേപമായി സ്വീകരിച്ചെങ്കിലും 2019 ഒക്ടോബര്‍ മുതല്‍ വിഹിതം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. പുറത്തിറങ്ങിയ കമറുദ്ദീന്‍ മഞ്ചേശ്വരത്ത് തന്നെ മത്സരിക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. കമറുദ്ദീന്‍ ജില്ലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോടതി നിര്‍ദേശം വെച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ 3 മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയുമാണ് 24 കേസുകളില്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് കോടതി കമറുദ്ദീന് ജാമ്യം അനുവദിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close