INDIANEWSSocial Media

ഞങ്ങളുടെ ജീവനാണ് അപകടത്തിലുള്ളത്; അറിയാൻ അവകാശമുണ്ട്: കേന്ദ്രത്തിന്റെ വാക്‌സിൻ നയങ്ങൾ ചോദ്യം ചെയ്ത് കണ്ണൻ ഗോപിനാഥൻ

ന്യുഡൽഹി: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയങ്ങളെ ചോദ്യം ചെയ്ത് മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ രംഗത്ത്. ഈ വർഷത്തോടെ വാക്സിൻ വിതരണം പൂർത്തിയാകുമെന്ന് അവകാശപ്പെടുന്ന കേന്ദ്രം എന്തുകൊണ്ടാണ് വാക്‌സിനേഷൻ ടാർഗറ്റ് വിവരങ്ങൾ പുറത്ത് വിടാത്തതെന്നാണ് അദ്ദേഹം തന്റെ ട്വീറ്റിൽ പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ചോദിക്കുന്നത്.

“പ്രിയപ്പെട്ട പ്രധാനന്ത്രി നരേന്ദ്ര മോദി, ഈ വര്‍ഷാവസാനത്തോടെ രാജ്യത്ത് പൂര്‍ണമായും വാക്‌സിന്‍ നടത്തുമെന്നാണ് നിങ്ങളുടെ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഓരോ മാസവും സംസ്ഥാന, ജില്ല തിരിച്ചുള്ള വാക്‌സിനേഷന്‍ ടാര്‍ഗറ്റും അതിന് അനുസൃതമായി വാക്‌സിന്‍ ചെയ്തവരുടെ എണ്ണവും പുറത്തുവിടാത്തത്. ജനങ്ങളുടെ ജീവനാണ് അപകടത്തിലുള്ളത്. അറിയാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്‌തു.

കേന്ദ്രത്തിന്റെ വാക്‌സിൻ നയങ്ങളെ വിമർശിച്ച് സുപ്രീം കോടതിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങളെ തമ്മില്‍ മത്സരിപ്പിക്കുന്നതാണോ കേന്ദ്രത്തിന്റെ വാക്സിന്‍ നയമെന്നും 18 വയസ്സു കഴിഞ്ഞവര്‍ക്ക് എന്തുകൊണ്ടാണ് വാക്സിന്‍ നല്‍കാത്തതെന്നും എന്തിനാണ് പ്രായത്തിന്റെ കണക്ക് വെച്ച് വാക്സിന്‍ നല്‍കുന്നതെന്നും കോടതി ചോദിച്ചു. കൊവിഡ് വാക്സിന്‍ സംബന്ധിച്ച ദേശീയ നയം സമര്‍പ്പിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും കോടതി കണ്ടെത്തി. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close