KERALANEWSTop News

‘ഞങ്ങളുള്ളപ്പോൾ പിന്നെ പെണ്ണൊരുത്തി എന്തിന്’; അഡ്വ. നൂർബിന റഷീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ലീ​ഗിൽ എതിർപ്പ്

‘ഞങ്ങളുള്ളപ്പോൾ പിന്നെ പെണ്ണൊരുത്തി എന്തിന്’; അഡ്വ. നൂർബിന റഷീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ലീ​ഗിൽ എതിർപ്പ്

കോഴിക്കോട്: കാൽ നൂറ്റാണ്ടിന് ശേഷം മുസ്ലീം ലീ​ഗ് ഒരു വനിതയെ സ്ഥാനാർത്ഥിയാക്കുമ്പോൾ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമാകുന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഡ്വ. നൂർബിന റഷീദിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതാണ് പാർട്ടിയിൽ ചിലരെ അസ്വ മത്സരിപ്പിക്കുന്നതിനെതിരെ ലീഗിൻറെ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃത്വമാണ് രം​ഗത്തെത്തിയത്. നൂർബിനയ്ക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്നാണ് സൗത്ത് മണ്ഡലം കമ്മിറ്റി നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ തുടർനടപടികൾ എങ്ങനെ വേണമെന്ന് ആലോചിക്കാൻ നാളെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി യോഗം ചേരുന്നുണ്ട്.

മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് നൂർബിന. 25 വർഷത്തിന് ശേഷമാണ് ലീഗ് പട്ടികയിൽ ഒരു വനിത ഇടം പിടിക്കുന്നത്. ഇതിന് മുമ്പ് 1996-ൽ ഖമറുന്നീസ അൻവറാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ച വനിത. ലീഗ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഇതിന് മുമ്പ് ഇടം നേടിയ ഒരേ ഒരു വനിതയും ഖമറുന്നീസ അൻവറാണ്.

ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുൽസു എന്നിവരുടെ പേരുകൾ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേതൃത്വം നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ലീഗിന്റെ പ്രധാന വോട്ടു ബാങ്കായ ഇ കെ സുന്നി നേതൃത്വത്തിന്റെ എതിർപ്പാണ് മുസ്ലിം സ്ത്രീകളെ നിയമസഭ/ലോക്‌സഭ തെരെഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കാതിരിക്കാൻ കാരണമായി ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്.

ഇതിന്റെ പേരിൽ സമസ്തക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ വിമർശനങ്ങളുയർന്നിരുന്നു. സമസ്ത സ്ത്രീ വിരുദ്ധ സംഘടനയാണെന്ന തരത്തിലും വലിയ പ്രചാരങ്ങളുണ്ടായി. ഇതോടെയാണ് മുസ്ലിം ലീഗ് ലീഗ് വനിതകളെ സ്ഥാനാർത്ഥിയാക്കാത്തതിൽ ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയത്.

നഗരമണ്ഡലമാണ് കോഴിക്കോട് സൗത്തെന്നതിനൊപ്പം അവിടെ എതിർ സ്ഥാനാർത്ഥികളായി വരുന്നത് എൽഡിഎഫിൽ ഐഎൻഎല്ലും എൻഡിഎയിൽ ബിഡിജെഎസും ആണെന്നതും വനിതാ സ്ഥാനാർത്ഥിയെന്ന പരീക്ഷണത്തിന് ലീഗിന് ധൈര്യം നൽകുന്നുണ്ട്. ലീഗിൽ ഇക്കുറി വനിതാ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ആ ആവശ്യം അം​ഗീകരിക്കപ്പെട്ടെങ്കിലും പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയരുകയാണ്.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45438
https://mediamangalam.com/archives/45051
https://mediamangalam.com/archives/45376
https://mediamangalam.com/archives/44886
https://mediamangalam.com/archives/45359
https://mediamangalam.com/archives/44674
https://mediamangalam.com/archives/44944
https://mediamangalam.com/archives/44884
https://mediamangalam.com/archives/45275
https://mediamangalam.com/archives/45280

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close