ഞങ്ങള്‍ നന്നായി പ്രതിരോധിക്കുന്നു …ഇന്ത്യയില്‍ അങ്ങലെയല്ല : ട്രംപ്

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഡ് പോരാട്ടത്തില്‍ അമേരിക്ക ”വളരെ നന്നായി” പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യയ്ക്ക് ഈ രോഗത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നു. നിങ്ങള്‍ നന്നായി ശ്രദ്ധിച്ചാല്‍, എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പരിശോധിച്ചാല്‍, പ്രതിരോധം സാധ്യമാകും’ എന്ന് ട്രംപ് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ യുഎസ് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെയും ചൈനയെയും അപേക്ഷിച്ച് ഞങ്ങള്‍ വളരെ വലുതാണെന്ന് മറക്കരുത്. ചൈനയില്‍ ഇപ്പോഴും വന്‍തോതില്‍ പ്രശ്നം രൂക്ഷമാണ്. ഇന്ത്യയിലും പ്രശ്നമുണ്ട്. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍ വാര്‍ത്തകളില്‍, ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ വളരെ വലിയ തീപ്പൊരി ഉണ്ടായിരുന്നെങ്കിലും അവര്‍ പെട്ടെന്ന് അത് തിരികെ വരുന്നു. പക്ഷെ ഇന്ത്യയിലെ സ്ഥിതി മോശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.