Election 2021KERALANEWSTrending

ഞാനായിട്ട് മാറൂല്ല, മാറ്റിയാൽ മാറിയേക്കാം എന്ന് മുല്ലപ്പള്ളി; മാറ്റാൻ തയാറായി ഹൈക്കമാൻഡ്

സംസ്ഥാനത്തിൽ കോണ്‍ഗ്രസ് നേതൃമാറ്റത്തിനായി ശബ്ദം ഉയരുമ്പോൾ ആരുടെയൊക്കെ കസേര തെറിക്കും ആരൊക്കെ കസേര പിടിക്കും എന്ന് കണ്ടറിയണം. എന്തായാലും പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ല, സ്വയം രാജി വെച്ച് ഒഴിയില്ല എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്‌തമാക്കിയത്‌. എന്നാൽ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മാറുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.

കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തോൽവിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്നും കെപിസിസി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് ഉന്നതതല തീരുമാനം. കേരളത്തിലേക്ക് നേരത്തെ അയച്ച ദേശീയ നിരീക്ഷക സംഘവും പരാജയ കാരണം വിലയിരുത്തും.

കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയരുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ അതെ സമയം തൃപ്തികരമായിരുന്നെന്നും അദ്ദേഹത്തിന് പിന്തുണ കൊടുക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും ശ്രമിച്ചില്ല എന്നാണ് ആരോപണം. ദേശീയ നേതാക്കള്‍ ഉൾപ്പെടെയുള്ളവർ വിയര്‍പ്പൊഴുക്കിയിട്ടും പരാജയപ്പെട്ടത് സംസ്ഥാന ഘടകത്തിന്‍റെ വീഴ്ചയെന്നാണ് വിലയിരുത്തല്‍. എക്സിറ് പോളുകളിൽ വൻ വിജയം പ്രവചിച്ച സ്ഥലങ്ങളിൽ പോലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പലയിടത്തെയും വിജയങ്ങളും നേരിയ ഭൂരിപക്ഷത്തിലായിരുന്നു.

തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതോടെ മുല്ലപ്പള്ളിക്ക് എതിരെ മുറവിളികൾ ഉയരുകയാണ്. രണ്ട് സീറ്റുകളിൽ മാത്രം ജയിക്കാൻ കഴിഞ്ഞ ജോസഫ് ഗ്രുപ്പിനും ഒറ്റ സീറ്റിലും ജയം നേടാതിരുന്ന ആർഎസ്പിയും ഉത്തരം പറയേണ്ടി വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close