NEWSUncategorizedWORLD

ഞാനൊരു കൊലയാളിയല്ല ,സഹായിയാണ് എന്റെ പേര് ‘ട്വിറ്റര്‍ കില്ലര്‍’

ജപ്പാന്‍: ആത്മഹത്യ ചെയ്യണമെന്നു തോന്നുന്നവരെ താന്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നു ജപ്പാനെ വിറപ്പിച്ച ട്വിറ്റര്‍ കില്ലര്‍ കോടതിയില്‍. ആത്മഹത്യ ചെയ്യണമെന്ന ആഗ്രഹം കൊണ്ടു നടക്കുന്നവരുടെ ആഗ്രഹം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇരകളുടെ സമ്മതപ്രകാരമാണ് താനവരെ കൊലപ്പെടുത്തിയതെന്നുമുള്ള വിചിത്രവാദവുമായി തകഹിരോ ഷിരൈഷി എന്ന 27കാരന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി.ഒന്‍പതു പേരേ താന്‍ വെട്ടിനുറുക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു.ഇരകളെയെല്ലാം ഷിരൈഷി കണ്ടെത്തിയത് സമൂഹമാധ്യമങ്ങള്‍ വഴിയാണ്.ഇതോടെയാണ് ഇദ്ദേഹത്തിന് ‘ട്വിറ്റര്‍ കില്ലര്‍’ എന്ന പേരു ലഭിച്ചത്.മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.2018 ല്‍ ഇയാള്‍ പോലീസ് കസ്റ്റഡിയിലായെങ്കിലും അന്തിമവാദം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.

ട്വിറ്റര്‍ വഴി ആത്മഹത്യാ പ്രവണത കാണിക്കുന്നവരെ കണ്ടെത്തി ഇത്തരക്കാരുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷമാണ് ഇരകളെ ഇയാള്‍ കൊല്ലപ്പെടുത്തുന്നത്.ജീവനൊടുക്കാന്‍ താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ വലിയ തോതില്‍ ഇരകളില്‍നിന്ന് പണം ഈടാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.വെട്ടി നുറുക്കിയ മൃതദേഹ അവശിഷ്ടങ്ങള്‍ കൂളറുകളിലും ടൂള്‍ ബോക്‌സുകളിലുമായി സൂക്ഷിക്കും. കൊലപാതകത്തിന് തെളിവുകളൊന്നും അവശേഷിക്കരുതെന്ന നിശ്ചയത്തോടെയാണ് ഇങ്ങനെ ഷിരൈഷി ചെയ്യുന്നതെന്നും ഇരകളില്‍ ചിലരെ കൊലപ്പെടുത്തുന്നതിനു മുന്പ് ഇദ്ദേഹം ബലാത്സംഗം ചെയ്തതായും പോലീസ് ആരോപിക്കുന്നു.ഷിരൈഷി തിരഞ്ഞെടുത്ത ഇരകളെല്ലാം 15നും 26നും വയസിന് ഇടയിലുള്ളവരാണ്.

മൂന്നു വര്‍ഷം മുന്പ് 23കാരി സ്വയം കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. പിന്നീട് ഈ യുവതിയെ കാണാതായി.തുടര്‍ന്ന് സഹോദരന്‍ യുവതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഷിരൈഷിയിലേക്ക് ചില സൂചനകള്‍ ലഭിച്ചു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, 2017ല്‍ ഹാലോവിന്‍ ദിനത്തില്‍ ഷിരൈഷിയുടെ ഭവനത്തിനു മുന്നില്‍ ചില ഭീകര കാഴ്ചകള്‍ പലരും കണ്ടെന്നും ഇതോടെയാണ് പോലീസ് ഷിരൈഷി ക്രിമിനലാണെന്ന് ഉറപ്പിച്ചതും .തന്ത്രപരമായി പദ്ധതികള്‍ക്ക് ശേഷമാണ് ഇയാളെ പോലീസ് പിടികൂടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close