WORLD

ഞാന്‍ അഭിമാനിയും ദേശസ്നേഹിയുമായ അമേരിക്കക്കാരിയാണ്:കമല ഹാരിസ്

കാലിഫോര്‍ണിയ: രാജ്യത്തെ സ്‌നേഹിക്കുന്ന അഭിമാനിയായ അമേരിക്കക്കാരിയാണ് താനെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനി കമല ഹാരിസ് പറഞ്ഞു. രാജ്യത്ത് ”സോഷ്യലിസ്റ്റ്” അജണ്ടയെ അമര്‍ച ചെയ്യുകയാണെന്നും കമല പറഞ്ഞു. ട്രംപ് ഭരണകൂടം കോവിഡിനെ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കാനും കമല മറന്നില്ല. ”എല്ലാം അപകടത്തിലാണ്” എന്ന് ബുധനാഴ്ച അരിസോണയില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് പറഞ്ഞത്. ”നിങ്ങള്‍ക്കറിയാമോ, എന്റെ മൂല്യങ്ങളെക്കുറിച്ച് ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശരി, ഞാന്‍ നിങ്ങളോട് പറയട്ടെ – ഞാന്‍ അഭിമാനിയായ, ദേശസ്‌നേഹിയായ അമേരിക്കക്കാരിയാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു, ഞങ്ങളുടെ മൂല്യങ്ങള്‍ അമേരിക്കയുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു, ”എന്നും കമല പറഞ്ഞു. 55 കാരിയായ ഹാരിസ് കഴിഞ്ഞ വര്‍ഷം വരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു. ജമൈക്കന്‍ പിതാവിനും ഇന്ത്യക്കാരിയായ അമ്മയ്ക്കും ജനിച്ച ഹാരിസ് ഒരു പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുത്ത ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജയും, ആദ്യത്തെ കറുത്ത വനിതയുമായാണ് പറയപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close