KERALANEWS

ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണം;ടി പത്മനാഭന്‍

കണ്ണൂര്‍: ‘ഞാന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണം. 1940ല്‍ ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തി സത്യഗ്രഹത്തില്‍ പത്താമത്തെ വയസില്‍ പങ്കെടുത്തയാളാണ് ഞാന്‍’- പ്രമുഖ എഴുത്തുകാരന്‍ ടി പത്മനാഭന്‍ പറഞ്ഞതാണിത്. തന്നെ സന്ദര്‍ശിച്ച എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസിയുടെ നൂറാം വാര്‍ഷികത്തില്‍ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ‘പ്രതിഭാദരം’ ചടങ്ങിന്റെ ഉദ്ഘാനത്തിനായാണ് താരിഖ് അന്‍വറും കോണ്‍ഗ്രസ് നേതാക്കളും ഉച്ചയോടെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ടു കണ്ടിരുന്നു. ‘കോണ്‍ഗ്രസ് ജയിക്കുമോ, എനിക്ക് അത്ര വിശ്വാസം പോര’- എന്നാണ് പത്മനാഭന്‍ താരിഖ് അന്‍വറിനോട് പറഞ്ഞത്. ‘ഞങ്ങള്‍ നന്നായി പരിശ്രമിക്കുന്നു’- എന്ന് താരിഖ് അന്‍വര്‍ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു.ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍, കെപിസിസിയുടെ പ്രതിഭാദരം കോഡിനേറ്റര്‍ എംഎ ഷഹനാസ് എന്നിവരും പങ്കെടുത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close