MoviesTrending

ഞാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല

പ്രിയസുഹൃത്ത് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാടില്‍ അതീവ ദുഃഖിതനാണ് സംഗീത സംവിധായകന്‍ ഇളയരാജ. പ്രിയപ്പെട്ട ബാലുവിന്റെ മരണവാര്‍ത്തയോട് അതിവൈകാരികമായാണ് ഇളയരാജ പ്രതികരിച്ചത്. രോഗബാധിതനായ എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇളയരാജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ഏറെ ഹൃദയഭേദകമായിരുന്നു. ‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ (ബാലു, ശീഘ്രം വാ…,) എന്നു പറഞ്ഞു തുടങ്ങുന്നതായിരുന്നു ആ വീഡിയോ.

എസ്പിബിയുടെ മരണശേഷവും സമാനമായ ഒരു വീഡിയോയാണ് ഇളയരാജ പങ്കുവച്ചിരിക്കുന്നത്. ‘ബാലു വേഗം വരിക, ഞാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല” എസ്പിബിയുടെ മരണത്തില്‍ അതീവ ദുഃഖിതനായി രാജ പറഞ്ഞു. ”നീ പോയി. എവിടേക്കാണ് പോയത്? ഗന്ധര്‍വലോകത്ത് പാടാന്‍ പോയോ? എന്റെ ലോകം ശൂന്യമായി. ഈ ലോകത്തെ ഒന്നും എനിക്ക് തിരിയുന്നില്ല. എന്താണ് പറയേണ്ടതെന്ന് എന്നുപോലും അറിയില്ല.” ഏറെ വേദനയോടെ രാജ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close