KERALANEWS

ഞായറാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുളള കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും അലേര്‍ട്ട് ഉണ്ട്. ശനിയാഴ്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും അലേര്‍ട്ട് നിലനില്‍ക്കും
ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും കടല്‍ പ്രക്ഷുപ്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഏറെ ശ്രദ്ധപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

Tags
Show More

Related Articles

Back to top button
Close