KERALANEWS

‘ഞാൻ തീർച്ചയായും വിജയിക്കും, അധികാരം പിടിക്കാൻ ബി.ജെ.പിക്ക്​ മികച്ച അവസരം’; ആത്മവിശ്വാസത്തോടെ മെട്രോമാൻ ഇ ശ്രീധരൻ

തിരുവനന്തപുരം: തന്റെ വിജയത്തിൽ വീണ്ടും ആത്മവിശ്വാസം പ്രകടിപ്പിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്നും മെട്രോമാൻ പറയുന്നു. ചുരുങ്ങിയ പക്ഷം 40 സീറ്റുകൾ നേടി ബിജെപി നിർണായക ശക്തിയെങ്കിലുമാകും എന്നാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്​ഥാനാർഥിയായ ഇ. ശ്രീധരൻ പറയുന്നത്. ഇംഗ്ലീഷ്​ പത്രം ടെല​ഗ്രാഫിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ പ്രതികരണം.

”ഞാൻ തീർച്ചയായും വിജയിക്കും. ബി.ജെ.പി ഏറ്റവും ചുരുങ്ങിയത്​ 40 സീറ്റെങ്കിലും സ്വന്തമാക്കും. അത്​ 75 വരെ​യെത്താം. ”അധികാരം പിടിക്കാൻ ബി.ജെ.പിക്ക്​ ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്​. അതില്ലെങ്കിൽ കിങ്​മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന്​ ബി.ജെ.പി തീരുമാനിക്കും. അത്രക്ക്​ വലിയതോതിലുള്ള കൂറുമാറ്റമാണ്​ ബി.ജെ.പിയിലേക്ക്​. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്​തമാണിപ്പോൾ. ഞാൻ പാർട്ടി​െക്കാപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്​തിയും കഴിവും പെരുമയും മേളിച്ച എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്​”. ശ്രീധരൻ പറയുന്നു. മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്​ അത്​ പാർട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന്​ ആവശ്യപ്പെട്ടിട്ടില്ലെന്നും മെട്രോമാൻ പറയുന്നു. അവർക്ക്​ വേണമെങ്കിൽ ഏറ്റെടുക്കുമെന്നും കൂട്ടി​േചർത്തു.

പാലക്കാട്​ മണ്ഡലത്തിൽനിന്നാണ്​ ഇ. ശ്രീധരൻ ഇത്തവണ ജനവിധി തേടുന്നത്​. യുവത്വത്തിന്‍റെ തിളപ്പുമായി കഴിഞ്ഞ തവണ ജയംപിടിച്ച ശാഫി പറമ്പിലാണ്​ ഇത്തവണയും ഇവിടെ അങ്കത്തിനുള്ളത്​. സി. പി. പ്രമോദാണ്​ സി.പി.എം സ്​ഥാനാർഥി. 2016ൽ പാലക്കാട്​ ബി.ജെ.പി രണ്ടാം സ്​ഥാനത്തെത്തിയിരുന്നു. 57,559 വോട്ടുമായി ഷാഫി പറമ്പിൽ വിജയം പിടിച്ചപ്പോൾ രണ്ടാമതെത്തിയ ശോഭ സുരേന്ദ്രൻ 40,076 വോട്ടും എൽ.ഡി.എഫ്​ പ്രതിനിധി എൻ.എൻ കൃഷ്​ണദാസ്​ 38,675 വോട്ടുംനേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close