INDIATop News

ടിആര്‍പി റേറ്റിംഗ് തട്ടിപ്പ് റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

മുംബൈ: ചാനല്‍ ഉപഭോക്താക്കള്‍ക്ക് പണം നല്‍കി ടി.ആര്‍.പി റേറ്റിങ് പെരുപ്പിച്ച കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ യെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സിഇഒ വികാസ് കഞ്ചന്‍ധാനിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ ആറിനാണ് ഇതുസംബന്ധിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാരോമീറ്റര്‍ സ്ഥാപിച്ച് റേറ്റിങ് നടത്തുന്ന ഹാന്‍സ് റിസര്‍ച് ഗ്രൂപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് റിപ്പബ്ലിക് ടി.വി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിങ് അടക്കം 12 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.മുംബൈ നഗരത്തില്‍ ടി.ആര്‍.പി റേറ്റിങ്ങിനായി രണ്ടായിരത്തോളം വീടുകളിലാണ് ഹാന്‍സ് റിസര്‍ച് ഗ്രൂപ് ബാരോമീറ്റര്‍ സ്ഥാപിച്ചത്. വീടുകളില്‍ ആളില്ലാത്തപ്പോള്‍പോലും പ്രത്യേക ചാനലുകള്‍ തുറന്നു വെക്കുന്നതിന് പ്രതിമാസം 500 രൂപ വീതം ഉപഭോക്താക്കള്‍ക്ക് നല്‍കി എന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ പണം പറ്റിയ നാലു ചാനല്‍ ഉപഭോക്താക്കള്‍ കേസില്‍ സാക്ഷികളാണ്. ഇവര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close