
വാഷിങ്ടണ്‍: ചൈനീസ് സമൂഹമാധ്യമമായ ടിക്ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇതിനായി ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സുമായി മൈക്രോസോഫ്റ്റ് ചര്‍ച്ച തുടങ്ങി. . ടിക് ടോകിനെ നിരോധിക്കുന്നത് പരിഗണിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഫുറത്തുവന്നിരിക്കുന്നത്. .ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോകിന്റെ ആകെ മൂല്യം 100 ബില്യണ്‍ ഡോളറാണ്. എന്നാല്‍, ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ച എത്രത്തോളം മുന്നോട്ട് പോയെന്നത് വ്യക്തമല്ല. പക്ഷേ ഫോക്സ് ബിസിനസ് പോലുള്ള ചില ന്യൂസ് വെബ്സൈറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നേരത്തെ ടിക് ടോക് നിരോധിച്ചിരുന്നു. ചൈനീസ് സെര്‍വറുകള്‍ക്ക് വിവരം ചോര്‍ത്തുന്നുവെന്ന് ആരോപിച്ചായിരുന്നു നിരോധനം. 800 മില്യണ്‍ ഉപയോക്താക്കളുള്ള ടിക് ടോകിനെ 2017ലാണ് ബൈറ്റ്ഡാന്‍സ് ഏറ്റെടുക്കുന്നത്.