KERALANEWSTop News

ടിപി ചന്ദ്രശേഖരന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചു നിയമസഭാംഗമായി സത്യപ്രതിജ്ഞ ;പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തല്‍; കെ.കെ രമയ്ക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചു നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത വടകര എംഎല്‍എ കെകെ രമയ്ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണ്. എന്നാല്‍ പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് സ്പീക്കറുടെ തീരുമാനം. നിയമസഭയില്‍ രമ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് ബാഡ്ജ് ധരിച്ചിരുന്നത്.

ഇത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി അന്നു തന്നെ സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെ കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം. വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെയാണ് രമ വിജയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close