
ബെയ്ജിങ്:ടിബറ്റിന് ദീര്‍ഘദൂര റൈഫിളുകള്‍ നല്കി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ). ക്യുബിയു-191 റൈഫിളുകളാണ് ടിബറ്റിന് ചൈനീസ് സൈന്യം നല്‍കിയിരിക്കുന്നത്. ഒരേ സമയം 30 വെടിയുതിര്‍ക്കാം എന്നത് ക്യുബിയു-191 റൈഫിളുകളുടെ പ്രത്യേകതയാണ്. ദീര്‍ഘദൂരത്തിലുള്ള ലക്ഷ്യത്തെ വെടിവെച്ചിടാന്‍ സഹായിക്കുന്ന ദൂരദര്‍ശിനി ഇതിലുണ്ട്.
പ്രത്യേക ദൗത്യമുള്ള സേനയ്ക്കാണ് റൈഫില്‍ ആദ്യം ലഭ്യമാക്കുക. തുടര്‍ന്ന് മറ്റ് സേനാ വിഭാഗങ്ങള്‍ക്കും റൈഫിള്‍ ലഭ്യമാക്കും. രാത്രികാലങ്ങളില്‍ പോലും ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ ഇതിന്റെ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ടിബറ്റന്‍ സൈന്യം നിലവില്‍ ഉപയോഗിക്കുന്ന ക്യുബിയു-88 സ്നൈപ്പര്‍ റൈഫിളിനെ വെല്ലുന്ന തോക്കാണിതെന്ന് ടിബറ്റ് സൈന്യത്തിന്റെ കമാന്‍ഡര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.റൈഫിന്റെ നീളമുള്ള ബാരലും മികവ് പുലര്‍ത്തുന്ന ദൂരദര്‍ശിനിയും ദീര്‍ഘ ദൂരത്തിലുള്ള ലക്ഷ്യത്തെ വെടിവെച്ചിടാന്‍ സഹായിക്കുമെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.