Breaking NewsElection 2021

ടി പിയുടെ രക്തസാക്ഷിത്വത്തിന് മറുപടി ബാലറ്റിലൂടെയോ? കെ കെ രമ വടകരയിൽ മുന്നിൽ

വടകര: തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെ കെ രമ. സംസ്ഥാനത്ത് ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികൾ മുന്നിൽ. എൽഡിഎഫ് 52 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 37 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നത്. ബിജെപി രണ്ട് മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്.
എല്‍.ഡി.എഫ് – 52
യു.ഡി.എഫ് – 37
എന്‍.ഡി.എ – 2

വോട്ടെണ്ണലിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്കായി നിരത്തിലിറങ്ങിയാല്‍ പിടിവീഴും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നതിനാലുമാണിത്. പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആളുകൂടാന്‍ അനുവദിക്കുകയുമില്ല.

കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷയ്ക്കുണ്ട്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ മുന്നോടിയായി ശനിയാഴ്ച വൈകീട്ടുമുതല്‍തന്നെ വിവിധയിടങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. എല്ലായിടത്തും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ക്രമസമാധാനപാലനത്തിനായി ഡിവൈ.എസ്.പി.മാര്‍മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരുണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close