KERALANEWSTop News

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്; സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് സഹായം നല്‍കിയെന്ന ആരോപണത്തില്‍ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനിക്കു കണ്ണൂര്‍ യാത്രയില്‍ വഴിവിട്ടു സഹായം നല്‍കിയെന്ന ആരോപണത്തില്‍ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്‌ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ മറ്റു ചില കേസുകള്‍ക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികള്‍ക്കും എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കു പോയ പോലീസുകരാണ് സഹായം നല്‍കിയത്. പ്രതികളെ സസ്‌പെന്‍ഡ് ചെയ്ത കാര്യം സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ സ്ഥിരീകരിച്ചു. മുന്‍പു മറ്റൊരു യാത്രയില്‍ പ്രതികളുടെ ഇത്തരം നടപടിയെ ചോദ്യം ചെയ്ത ഹെഡ് കോണ്‍സ്റ്റബിളിനെ കണ്ണൂരിലെത്തിയപ്പോള്‍ സഹ പൊലീസുകാര്‍ക്കു മുന്‍പില്‍വച്ച് അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്തിരുന്നു. അവിടെ കോടതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അടക്കം അന്‍പതിലധികം പേര്‍ പ്രതികളെ കാണാനും ‘വേണ്ടതു ചെയ്യാനും’ എത്തുമെന്നതാണു രീതി. പോലീസുകാര്‍ എന്തെങ്കിലും ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിയോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ഉടന്‍ ഇടപെടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close