Election 2021KERALANEWSTrending

ടി.സിദ്ദീഖും തിരുവമ്പാടി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി സി.പി ചെറിയ മുഹമ്മദും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖും തിരുവമ്പാടി മുസ്ലീം ലീഗ് സ്ഥാനാര്‍ഥി സി.പി ചെറിയ മുഹമ്മദും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു സന്ദര്‍ശനം. നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് ലീഗിന്റെ മുതിര്‍ന്ന നേതാക്കളും ബിഷപ്പ് ഹൗസില്‍ എത്തി പിന്തുണ തേടിയിരുന്നു.

കൂടിക്കാഴ്ചയ്ക്കുശേഷം ഫെയ്‌സ്ബുക്കില്‍ സിദ്ദീഖിന്റെ വാക്കുകള്‍: താമരശ്ശേരി രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയേല്‍ പിതാവുമായി താമരശ്ശേരി ബിഷപ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തിരുവമ്പാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി ചെറിയ മുഹമ്മദും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളായ മാജുഷ് മാത്യു, രാജേഷ് ജോസ്, അലക്‌സ് ചെമ്പകശ്ശേരി, റോയി കുന്നപ്പള്ളി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹവും ആശിര്‍വാദവും ലഭിച്ചത് മുന്നോട്ടുള്ള യാത്രയ്ക്ക് തുണയാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close