SPORTS

ടീമംഗൾ സുരക്ഷിതരായി എത്തിയ ശേഷം മാത്രം മടങ്ങുമെന്ന് പ്രഖ്യാപിച്ച് ‘തല’ ധോണി; ഇതാണ് നായകൻ എന്ന് സോഷ്യൽ മീഡിയ

മുംബൈ: വിദേശ താരങ്ങളടക്കമുള്ള ടീം അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിക്കഴിഞ്ഞ ശേഷമേ താന്‍ വിമാനം കയറൂ എന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്രസിംഗ് ധോണി. ടീമംഗങ്ങളും പരിശീലക സംഘവുമടക്കം എല്ലാവരും നാട്ടിലേക്കു മടങ്ങിയിട്ടു മാത്രമേ താന്‍ ടീം ഹോട്ടല്‍ വിടൂ എന്ന് അദ്ദേഹം മാനേജ്മെന്റിനെ അറിയിച്ച് കഴിഞ്ഞു.

ആദ്യം വിദേശ താരങ്ങള്‍ മടങ്ങട്ടേയെന്നും പിന്നീട് ഇന്ത്യൻ താരങ്ങളും മടങ്ങി സുരക്ഷിതമായി നാട്ടില്‍ എത്തിയ ശേഷം മാത്രമെ അദ്ദേഹം ഹോട്ടൽ വിട്ടു യാത്രയാവുകയുള്ളു എന്നറിയിച്ചത് സിഎസ്‌കെ ടീമംഗങ്ങൾ തന്നെയാണ്. ധോണിയുടെ തീരുമാനത്തിനു കരുതലിനും കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇതാവണം നായകനെന്നും ധോണി എന്ന ക്യാപ്റ്റനെ പുകഴ്ത്തിയും രംഗത്തെത്തുകയാണ് കൂടുതൽ പേര്.

കോവിഡ് ബയോ ബബിളിനുള്ളിലും വ്യാപിച്ചതോടെയാണ് ഐപിഎൽ 14ആം സീസൺ താത്കാലികമായി നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ വിവിധ ടീമുകളിലെ സ്വദേശികളും വിദേശികളുമായ താരങ്ങളെല്ലാം തങ്ങളുടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close