
തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ഫേസ് 3യില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്സൈസിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. 80 ലിറ്റര്‍ ചാരായം സ്ഥലത്ത് നിന്ന് എക്സൈസ് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ എക്സൈസിന്റെ പരിശോധനയ്ക്കിടെ കണ്ടെത്തിയ പൊതി തുറക്കാന്‍ കഴിയാത്തതിനാല്‍ നിലത്തെറിഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്. നാടന്‍ ബോംബാണെന്നാണ് നിഗമനം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ശ്രമമാണോയെന്നും സംശയമുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.