Breaking NewsINSIGHTKERALATrending

‘ടേബിള്‍ ടോപ്പ് റണ്‍വേയല്ല അപകട കാരണം’: കുറിപ്പ്

കൊച്ചി: കരിപ്പൂരിലെ വിമാന ദുരന്തത്തിന് കാരണമായി പ്രാഥമികമായി പലരും ചൂണ്ടിക്കാട്ടിയത് റണ്‍വേയുടെ ടേബിള്‍ ടോപ്പ് സ്ഥാനമാണ്. പൈലറ്റുമാരുടെ പേടിസ്വപ്നമായ ടേബിള്‍ ടോപ്പ് റണ്‍വേയില്‍നിന്നു വിമാനം താഴേക്കു തെന്നിയിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തിയും ഗൗരവവും കൂട്ടിയതെന്ന് വ്യോമയാന രംഗത്തുനിന്നു തന്നെയുള്ള പലരും ചൂണ്ടിക്കാട്ടിയിരുന്നു. ടേബിള്‍ടോപ്പ് റണ്‍വേ അപകടത്തിന്റെ വ്യാപ്തി കൂട്ടിയിരിക്കാമെങ്കിലും അതിനു കാരണമായത് അതല്ലെന്നു ചൂണ്ടിക്കാട്ടുകയാണ്, എന്‍ജിനിയറും മാധ്യമ പ്രവര്‍ത്തകനുമായ ജേക്കബ്കെ ഫിലിപ്പ് ഈ കുറിപ്പില്‍. വൈകി ഇറങ്ങല്‍ എന്ന ഓവര്‍ഷൂട്ടിങ്ങും ഇറങ്ങിയതിനു ശേഷം റണ്‍വേയുടെ അറ്റമെത്തുംമുമ്പേ നിര്‍ത്താന്‍ കഴിയാതിരുന്നതുമാവാം അപകടകാരണമെന്ന്, സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ജേക്കബ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

കോഴിക്കോട് വിമാനാപകടത്തെപ്പറ്റി ഇന്നലെ എഴുതിയിടുമ്പോള്‍ അപകടം നടന്നിട്ട് അധികനേരമായിട്ടുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനം നടക്കുന്നതേയുണ്ടായിരുന്നുള്ളു.അപകടത്തിന്റെ യഥാര്‍ഥ ചിത്രവും വ്യാപ്തിയും കുറേശെ വാര്‍ത്തകളിലൂടെ തെളിഞ്ഞു വരുന്നതിനിടയില്‍ കുറിച്ച കാര്യങ്ങളില്‍ വലിയ മാറ്റമൊന്നും വരുത്തേണ്ടതില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്ന കാര്യം.മുന്‍ കുറിപ്പില്‍ പറഞ്ഞതു പോലെ, എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് 737-800 ഫ്ലൈറ്റ് നമ്പര്‍1344 കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെടാന്‍ കാരണം റണ്‍വേയുടെ ടേബിള്‍് ടോപ് സ്ഥാനമല്ല എന്നതാണ് ആദ്യം പറയാനുള്ള കാര്യം.ഒന്നു കൂടി വിശദീകരിച്ചു പറഞ്ഞാല്‍,വിമാനം അപകടത്തില്‍പ്പെട്ടശേഷം അതിന്റെ വ്യാപ്തിയും ഗൗരവവും കൂട്ടാന്‍ റണ്‍വേയുടെ അറ്റത്തുള്ള താഴ്ന്ന പ്രദേശം ഇടയാക്കി എന്നത് തീര്‍ച്ചയായും വാസ്തവമാണ്. എന്നാല്‍ അപകടമുണ്ടാക്കിയത് ഈ ടേബിള്‍ ടോപ്പ് റണ്‍വേ അല്ല.ഇനി കോഴിക്കോട അപകടത്തിന്റെ ചുരുക്കം നോക്കുക:

ഇങ്ങനെ പോകുന്നു പോസ്റ്റ്.

Tags
Show More

Related Articles

Back to top button
Close