KERALANEWS

ടൈറ്റാനിയം അഴിമതി കേസിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം : ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവരടക്കമുള്ളവർക്കെതിരെ ആരോപണം ഉയർന്ന ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ വൈകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി.

സർക്കാർ ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടായ ടൈറ്റാനിയം അഴിമതി കേസിൽ2019 സെപ്തംബറിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ടും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നടപടിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ടൈറ്റാനിയം കമ്പനി ജീവനക്കാരനായിരുന്ന എസ്.ജയന്റെ പരാതി.

സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിനു പിന്നാലെ വിജിലൻസ്, കേസിന്റെ മുഴുവൻ രേഖകളും കഴിഞ്ഞ ഡിസംബറിൽ തന്നെ കൈമാറിയെങ്കിലും സിബിഐ ഒരു നടപടിയും കൈക്കൊണ്ടില്ലന്ന് ഹർജിയിൽ പറയുന്നു.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് വിദേശത്തു നിന്ന് സാമഗ്രികൾ ഇറക്കുമതി ചെയ്തങ്കിലും സ്ഥാപിക്കാൻ കഴിയാത്തതിനെ തുടർന്ന് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയതിനു പിന്നിൽ അഴിമതി നടന്നുവെന്നാണ് ആരോപണം.

കമ്പനിയുടെ മേൽ ഉദ്യോഗസ്ഥരെ കൂടാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, കെ.പി.സി.സി.പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തല എന്നിവർക്കെതിരെയായിരുന്നു ആരോപണം.അഴിമതി നടന്നതായി വിജിലൻസ് കോടതിയിൽ ബോധിപ്പിച്ചിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഫിൻലൻഡിൽ നിന്നും ഇറക്കുമി നടത്തിയതിന് ഇടനിലക്കാരനായ വ്യക്തിയെ ഇതുവരെ വിജിലൻസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലന്നും വിദേശത്ത് കഴിയുന്ന ഇയാളെ സിബിഐ ചോദ്യം ചെയ്യണമെന്നും വിദേശ ബാങ്കുകൾ വഴി നടന്ന പണ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് സി ബി ഐയാണന്നും ഹർജിയിൽ പറയുന്നു.

അന്വഷണം സിബിഐക്ക് കൈമാറാൻ ശുപാർശ ഉണ്ടായിട്ടും ഉത്തരവ് പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയതായും ഹർജിയിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close