
തിരുവനന്തപുരം:ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സിബിഐ നിലപാട് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്തുള്ള ചില കാര്യങ്ങളില്‍ക്കൂടി തെളിവെടുക്കേണ്ടതിനാലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സിബിഐ ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍, വടക്കാഞ്ചേരി ഫ്ലാറ്റ് വിഷയത്തില്‍ പരാതി എത്തിയ ഉടന്‍ സിബിഐ അതേറ്റെടുത്തു. ഇത് രണ്ടും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. അതെന്താണെന്ന് നിങ്ങള്‍തന്നെ വിലയിരുത്തിയാല്‍ മതിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.