KERALAMoviesNEWS

ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം; 48 മണിക്കൂര്‍ കൂടി ഐസിയുവില്‍

കൊച്ചി:സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരം അപകടനില തരണം ചെയ്തതായി അടുത്ത വൃത്തങ്ങള്‍. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടയിലെ പരിക്കിനെ തുടര്‍ന്ന് ഇന്നലെയാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു.വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണമായതെന്ന് വിശദമായ പരിശോധനയില്‍ കണ്ടെത്തി.

ഫൈറ്റ് സീനുകള്‍ ഒരുപാടുള്ള ചിത്രത്തില്‍ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ടൊവീനോ തയാറാവുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ചയാണു വയറ്റില്‍ ആഘാതമേറ്റെങ്കിലും അപ്പോള്‍ വേദന തോന്നാതിരുന്നതിനാല്‍ അഭിനയം തുടര്‍ന്നു. ചൊവ്വാഴ്ചയും നടന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി, ഇന്നലെ ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന താരം ഐസിയുവില്‍ നിരീക്ഷണത്തില്‍ തന്നെ തുടരുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close