KERALA
ടൊവിനോയ്ക്ക് ആശംസയുമായി പൃഥ്വിരാജ്

മലയാള സിനിമയില്‍ അപൂര്‍വ്വമായൊരു സൗഹൃദം സൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ടൊവിനോ തോമസും. ‘എന്ന് നിന്റെ മൊയതീന്, ലൂസിഫര്‍’ തുടങ്ങി ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് തിരശ്ശീലയില്‍ എത്തി.ഇപ്പോഴിതാ ബിഗ് സ്ക്രീനില്‍ എട്ട് വര്‍ഷം പിന്നിടുന്ന ടൊവീനോയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് പൃഥ്വി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പൃഥ്വിയുടെ ആശംസ. ‘ചലച്ചിത്ര വ്യവസായത്തില്‍ 8 വര്‍ഷം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ടോവിനോ തോമസിന്റെ സിഡിപി സമാരംഭിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന് വിശിഷ്ടമായ ഭാവിയും നല്ല ആരോഗ്യവും നേരുന്നു’എന്നായിരുന്നു പൃഥ്വി കുറിച്ചത്. ടൊവീനോയുടെ ചിത്രത്തിവും താരം പങ്കുവയ്ക്കുന്നു.