INDIANEWSSPORTS

ടോക്കിയോ ഒളിംപിക്സിനായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി; കായികതാരങ്ങളും ഉദ്യോഗസ്ഥരുമായുള്ള സംവാദത്തിൽ പങ്കെടുത്തു

ന്യുഡൽഹി: ടോക്കിയോ ഒളിംപിക്സിന് രണ്ടു മാസം മാത്രം ബാക്കി നിൽക്കേ തയ്യാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിർദ്ദേശങ്ങൾ നൽകിയ മോദി, കായികതാരങ്ങളുമായും ഉദ്യോഗസ്ഥരും ചർച്ച നടത്തി.

കോവിഡ് പശ്ചാത്തലത്തിൽ കായികതാരങ്ങളുടെ ഒളിംപിക്സ് തയാറെടുപ്പുകൾ മുടങ്ങാതിരിക്കാൻ സ്വീകരിച്ച നടപടികളെയും ഒളിംപിക് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തതിനെയും കായികതാരങ്ങൾക്ക് കൊവിഡ് പ്രതിരോധ വാക്സീൻ നയൽകിയ നടപടിയെയും പ്രധാനനമന്ത്രി അഭിനന്ദിച്ചു. കായികതാരങ്ങൾക്ക് വാക്സീൻ നൽകിയതിന്റെ കണക്കുകൾ ഉദ്യോ​ഗസ്ഥർ വിശദീകരിച്ചപ്പോൾ ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സപ്പോർട്ട് സ്റ്റാഫിന്റെയും വാക്സിനേഷൻ എത്രയും വേ​ഗം പൂർത്തിയാക്കാനും നിർദേശിച്ചു.

അടുത്ത മാസം ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുമെന്നും എല്ലാ ഭാരതീയരുടെയും ആശംസകൾ കായികതാരങ്ങളെ അയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 135 കോടി ജനങ്ങളുടെയും പ്രാർത്ഥനയും ആശംസകളും ഇന്ത്യൻ താരങ്ങൾക്കുണ്ടാകുമെന്നും പ്രധാനമന്ത്രി യോ​ഗത്തിൽ പറഞ്ഞു.

ഒളിംപിക്സിനായി ഇതുവരെ 100 കായിക താരങ്ങൾ യോ​ഗ്യത ഉറപ്പാക്കിക്കഴിഞ്ഞുവെന്നും ഇരുപത്തിയഞ്ചോളം കായിക താരങ്ങൾ കൂടി യോ​ഗ്യത നേടുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാരാലിംപിക്സിനായി 26 കായികതാരങ്ങളാണ് നിലവിൽ യോ​ഗ്യത നേടിയിരിക്കുന്നത്. 16 പേർ കൂടി യോ​ഗ്യത നേടുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close