SPORTS

ടോക്കിയോ ഒളിമ്പിക്സ് സാധ്യതകൾ തകർന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ മെഡൽ സ്വപ്നങ്ങളായിരുന്ന സൈന നെഹ്‌വാൾ, ശ്രീകാന്ത് കിഡംബി

യോഗ്യതാ മത്സരങ്ങൾ റദ്ദാക്കപ്പെട്ടതോടെ ടോക്കിയോ ഒളിപിക്‌സ് സാദ്ധ്യതകൾ അടഞ്ഞ് മുൻ ഒളിമ്പിക് മെഡൽ ജേതാവായ സൈന നെഹ്‌വാൾ, ഒളിമ്പ്യൻ ശ്രീകാന്ത് കിഡംബി എന്നീ താരങ്ങൾ. അതെ സമയം 2016 ഒളിംപിക്സിൽ മെഡൽ നേടിയ പി വി സിന്ധു, സായി പ്രണീത് തുടങ്ങിയവർ സിംഗിൾസ് വിഭാഗത്തിൽ മത്സരയോഗ്യത നേടിയിട്ടുണ്ട്.

ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ ബാഡ്മിന്റൺ താരമായ സൈന നേട്ടം സ്വന്തമാക്കിയത് 2012 ലണ്ടൻ ഒളിപിക്‌സിലാണ്. 2016 റിയോ ഒളിമ്പിക്സിന്റെ ഭാഗമായിരുന്ന ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ എത്തി ലിൻ ഡാനോട് പരാജയപ്പെടുകയായിരുന്നു.

ടോക്കിയോ 2020 ഒളിമ്പിക് ഗെയിംസ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചതായി ലോക ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചിരുന്നു. പുതുക്കിയ ടോക്കിയോ 2020 യോഗ്യതാ സമ്പ്രദായമനുസരിച്ച് യോഗ്യതാ കാലാവധി 20 ദ്യോഗികമായി 2021 ജൂൺ 15 ന് അവസാനിക്കുമ്പോൾ, നിലവിലെ റേസ് ടു ടോക്കിയോ റാങ്കിംഗ് പട്ടികയിൽ മാറ്റമുണ്ടാകില്ല. ഈ പ്രക്രിയയുടെ അവസാനത്തിൽ പ്രസിദ്ധീകരിക്കേണ്ട മത്സരാർത്ഥികളുടെ പട്ടിക അനുസരിച്ച് ക്ഷകത്തുകൾ അയച്ച തുടങ്ങുമെന്നും സംഘടനാ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close