INDIANEWSSPORTS

ടോക്യോ ഒളിമ്പിക്സ് ടെന്നിസ് ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാനിയ-അങ്കിത സഖ്യം; ഒളിംപിക്സിൽ സാനിയക്കിത് റെക്കോഡ് നേട്ടം

ടോക്യോ: 2021 ഒളിംപിക്സ് വനിതാ വിഭാഗം ടെന്നീസ് ഡബിൾസിൽ സാനിയ മിർസാ – അങ്കിത റെയ്ന സഖ്യം ഇന്ത്യയെ പ്രതിനിധീകരിക്കും. സാനിയയുടെ നാലാമത്തെ ഒളിമ്പിക്സ് യോഗ്യത നേട്ടമാണിത്. ഇതോടുകൂടി നാലു ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന അപൂർവ റെക്കോഡും സാനിയ സ്വന്തമാക്കി. അങ്കിത ഒളിപിക്‌സിൽ കന്നിതാരമാണ്.

ഇന്നലെയാണ് സാനിയ-അങ്കിത സഖ്യം ഒളിംപിക്‌സ് യോഗ്യത നേടിയതായി ഔദ്യോഗിക സ്ഥിരീകരണം വന്നത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു സാനിയ – അങ്കിത ജോടിയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. തന്റെ നാലാമത്തെ ഒളിമ്പിക്സിനു വേണ്ടി തയ്യാറെടുക്കുന്ന സാനിയ മിർസയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സാനിയ – അങ്കിത സഖ്യത്തെ ഓർത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഇടവരട്ടെ എന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close