KERALANEWSTrending

ടോള്‍ പിരിവ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ച ശേഷം മാത്രം ,കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നത് പൊലീസ് തടഞ്ഞു

കൊല്ലം:കൊല്ലം ബൈപ്പാസില്‍ തല്‍ക്കാലം ടോള്‍ പിരിവ് വേണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ച ശേഷം മാത്രം ടോള്‍ പിരിവ് മതിയെന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ തീരുമാനം. ഇന്ന് ടോള്‍ പിരിവ് ആരംഭിക്കുമെന്നായിരുന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും ടോള്‍ പിരിക്കുന്നത് രാവിലെ പൊലീസ് തടഞ്ഞിരുന്നു.

വിവിധ യുവജനസംഘടനകളും ടോള്‍ ബൂത്തിന് മുന്നില്‍ പ്രതിഷേധിച്ചുഇന്ന് രാവിലെ മുതലാണ് ടോള്‍ പിരിവ് തുടങ്ങിയത്. ജില്ലാഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോള്‍ പിരിവ് തുടങ്ങിയത്.ടോള്‍ പിരിവ് തുടങ്ങുരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന്‍ ദേശീയ പാത അതോറിറ്റിയ്ക്ക് കത്ത് അയച്ചിരുന്നു. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ ടോള്‍ കമ്പനി അറിയിച്ചത്.കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ ജില്ലാഭരണകൂടത്തെ അറിയിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ടോള്‍ പിരിവ് തുടങ്ങുന്നത് ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ദേശീയപാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close