KERALANEWSTrending

ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലെ ഫാസ് ടാഗുള്ള എല്ലാ സ്വകാര്യവാഹനങ്ങൾക്കും സൗജന്യ പാസ്നൽകാൻ തീരുമാനം

പാലിയേക്കര : ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലെ ഫാസ് ടാഗുള്ള എല്ലാ സ്വകാര്യവാഹനങ്ങൾക്കും സൗജന്യ പാസ്നൽകാൻ തീരുമാനം. കരാർ കമ്പനിയായ ജിഐപിഎൽ ആണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.സംസ്ഥാന സർക്കാരും കരാർ കമ്പനിയും തമ്മിൽ 2011ൽ ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഈ ആനുകൂല്യം. നിലവിൽ സൗജന്യ സ്മാർട് കാർഡ് ഉണ്ടായിരുന്നവർക്ക് മാത്രമാണ് സൗജന്യ ഫാസ് ടാഗിലേക്കു മാറാൻ അവസരം നൽകിയിരുന്നത്.

ഇന്നു മുതൽ ഈ പരിധിയിൽപ്പെട്ട എല്ലാ വാഹനങ്ങൾ‌ക്കും ടോൾ പ്ളാസയിലെത്തി സൗജന്യ പാസിന് അപേക്ഷിക്കാം.മാർച്ച് 10വരെ തദ്ദേശീയരുടെ ഫാസ് ടാഗ് സൗജന്യമാക്കൽ തുടരുമെന്നും സിഒഒ എ.വി. സൂരജ് അറിയിച്ചു. ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിലെ (കാർ, ജീപ്പ്) വാഹനങ്ങൾക്കാണ് ആനുകൂല്യം.ഒരുമാസം യാത്ര ചെയ്യുന്ന പ്രാദേശിക വാഹനങ്ങളുടെ ടോൾ തുക ബന്ധപ്പെട്ട ബാങ്ക് കമ്പനിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന ധാരണയിലാണ് പുതിയ തീരുമാനം.നിലവിൽ 120 കോടി രൂപ തദ്ദേശീയരുടെ യാത്രാസൗജന്യത്തിന്റെ പേരിൽ സർക്കാർ ടോൾ കരാർ കമ്പനിക്കു കൈമാറാനുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close