NEWSWORLD

ട്രംപിനെ ട്രോളി ഗ്രെറ്റ തുന്‍ബര്‍ഗ്

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം ഉറപ്പിച്ചതോടെ, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തുവന്ന പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. ട്രംപിന്റെ തന്നെ പരിഹാസ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. 2019ല്‍ ഗ്രെറ്റയെ ടൈംസ് മാഗസിന്‍ പേഴ്‌സണായി തെരഞ്ഞെടുത്തപ്പോള്‍ പരിഹാസവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കൂടാതെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗ്രെറ്റയുടെ വാക്കുകള്‍ ട്രംപ് പുശ്ചിച്ച് തള്ളുകയും ചെയ്തു. അന്ന് ട്രംപ് ഗ്രെറ്റയെ പരിഹസിക്കാന്‍ ഉപയോഗിച്ച അതേ വാക്കുകള്‍ കടമെടുത്താണ് ഗ്രെറ്റയുടെ പകരം വീട്ടല്‍.’എന്തൊരു പരിഹാസ്യം. സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ. ചില്‍ ഡോണള്‍ഡ് ചില്‍’ -ഗ്രെറ്റ ട്വീറ്റ് ചെയ്തു. തോല്‍ക്കുമെന്ന് ഉറപ്പായതോടെ ഡ്രൊമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് മോഷ്ടിച്ചുവെന്നും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നുമുള്ള ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തിനെയാണ് ഗ്രെറ്റ പരിഹാസത്തോടെ നേരിട്ടത്. വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ട്രംപിന്റെ ട്വീറ്റ് പങ്കുവെച്ചാണ് ഗ്രെറ്റയുടെ ട്വീറ്റ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close