NEWSWORLD

ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്ക

വാഷിംഗ്ടണ്‍: കോവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നിലയെക്കുറിച്ച് വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി വിദഗ്ദര്‍. അടുത്ത 48 മണിക്കൂര്‍ പ്രധാനമാണെന്നും പ്രസിഡന്റിന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഓക്സിജന്‍ നല്‍കേണ്ടി വന്നുവെന്നാണ് ഒരു റിപ്പോര്‍ട്ട്. എന്നാല്‍ മറ്റൊരു സംഘം ഡോക്ടര്‍മാര്‍ പറഞ്ഞത് അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ നില പൂര്‍ണമായും തൃപ്തികരമാണെന്നാണ്. ഇതിനിടെ താന്‍ ആരോഗ്യവാനായി ഉടന്‍ തിരിച്ചെത്തുമെന്ന ട്രംപിന്റെ വീഡിയോ സന്ദേശവും പുറത്തുവന്നു.

വാള്‍ട്ടര്‍ റീഡ് ആശുപത്രിയിലെ ഡോക്ടര്‍ സീന്‍ കോണ്‍ലെയാണ്പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ തൃപ്തികരമാണെന്നറിയിച്ച് രംഗത്തുവന്നത്. വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവസ്ഥയില്‍നിന്നും ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
എന്നാല്‍ വൈറ്റ് ഹൗസില്‍നിന്നുള്ള വിശദീകരണമാണ് പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ച് ഭിന്നമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 48 മണിക്കൂര്‍ പ്രധാനമാണെന്നും അദ്ദേഹം പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കുന്നത് എപ്പോഴായിരിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക് മെഡോസ് പറഞ്ഞത്. ഇതിനിടയിലാണ് താന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തിരിച്ചുവരുമെന്നുമുള്ള വീഡിയോ പുറത്തുവന്നത്. ആശുപത്രിയില്‍നിന്ന് തന്നെയാ്ണ് പ്രസിഡന്റിന് ഓക്സിജന്‍ നല്‍കേണ്ടി വന്ന കാര്യവും പുറത്തുവന്നത്.

74 വയസ്സും ആവശ്യത്തിലേറെ വണ്ണവും ഉള്ളതിനാല്‍ ട്രംപ് കോവിഡ് മാനദണ്ഡപ്രകാരം ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്ന രോഗിയാണ്.വ്യാഴാഴ്ചയാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് പ്രചാരണം അന്തിമ ഘട്ടതത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ട്രംപ് രോഗബാധിതനാകുന്നത്. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വെ പ്രകാരം ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നിട്ടുനില്‍ക്കുന്നത്.രണ്ട് ലക്ഷത്തിലേറെ ആളുകളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നതാണ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ മുഖ്യ വിഷയം

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close