
സാള്‍ട് ലേക്ക് സിറ്റി: അമേരിക്കയില്‍ കൊവിഡ്-19 മഹാമാരിയെ നേരിടുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് കുറ്റപ്പെടുത്തി യുഎസ് സെനറ്റര്‍ കമലാ ഹാരിസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈസ് പ്രസിഡന്റ് മൈക് പെന്‍സുമായി നടന്ന സംവാദത്തിലാണ് കമലാ ഹാരിസിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.
‘രാജ്യത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണ പരാജയത്തിനാണ് അമേരിക്കക്കാര്‍ സാക്ഷ്യം വഹിച്ചത്’, കാലിഫോര്‍ണിയയില്‍ നിന്നുള്ള യുഎസ് സെനേറ്റര്‍ കൂടിയായ കമലാ ഹാരിസ് ആരോപിച്ചു.
എന്നാല്‍, ഹാരിസിന്റെ കടുത്തഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ട്രംപിന്റെ വിശ്വസ്ഥന് കൂടിയായ മൈക്ക് പെന്‍സും പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിനെതിരെയുള്ള വിമര്‍ശനത്തിലൂടെ വരാനിരിക്കുന്ന വാക്സിനില്‍ ജനങ്ങള്‍ക്ക് വിശ്വാസം തകര്‍ക്കുവാനാണ് കമലാ ഹാരിസ് ശ്രമിക്കുന്നത് എന്ന് പെന്‍സ് പറഞ്ഞു.അമേരിക്കയുടെ പ്രസിഡന്റ് ഭരണ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയതത്തിനാണ് ജനങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് എന്ന് ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹാരിസ് തിരിച്ചടിച്ചു. ഏതെങ്കിലും ഒരു ആരോഗ്യ വിദഗ്ദ്ധന് ആവശ്യപ്പെടുകയാണെങ്കില് താന്‍ അത് സ്വീകരിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടാകും. എന്നാല്‍ ഡോണള്‍ഡ് ട്രംപ് തങ്ങളോട് അത് സ്വീകരിക്കു എന്ന് പറഞ്ഞാല്‍ ഒരിക്കലും അത് സ്വീകരിക്കില്ലെന്നും കമലാ ഹാരിസ് വാക്സിന് വിഷയത്തില്‍ പറഞ്ഞു.
വാക്സിനെക്കുറിച്ചുള്ള കമലയുടെ പ്രസ്താവനയും സംവാദത്തില്‍ വലിയ വാക്പോരിന് ഇടവെച്ചു. ട്രംപ് ഭരണകാലത്ത് വാക്സിന് ഉയര്‍ന്നുവന്നാല്‍ അതിനേക്കുറിച്ചുള്ള പൊതുജനവിശ്വാസം നിങ്ങള്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് മനസ്സാക്ഷിക്ക് വിരുദ്ധമാണെന്നാണ് കരുതുന്നത് എന്നും പെന്‍സ് പറഞ്ഞു.ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തില്‍ ഏറ്റവും നാശമുണ്ടാക്കിയത് അമേരിക്കയിലാണ്. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം ആളുകള്‍ കോവിഡ് ബാധിതരായി അമേരിക്കയില്‍ മരിക്കുകയും 75 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യം മുന്നില്‍ നില്‍ക്കെയാണ് ഇത്തരമൊരു സംവാദം നടക്കുന്നത്.
75 ലക്ഷത്തിലധികം ആളുകള്‍ക്ക ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് 2,10,000ത്തിലധികം രോഗികള്‍ മരിക്കുകയും ചെയ്തു.