NEWSWORLD

ട്രംപും ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന അവസാന സംവാദത്തില്‍ മ്യൂട്ട് ബട്ടന്‍ സൗകര്യമൊരുക്കി സംഘാടകര്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെഞ്ഞെടുപ്പിന് മുന്നോടിയായി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന അവസാന സംവാദത്തില്‍ മ്യൂട്ട് ബട്ടന്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബര്‍ 22 ന് ടെന്നിസിയിലെ നാഷ് വില്ലെയിലാണ് അവസാനവട്ട പ്രസിഡന്‍ഷ്യല്‍ സംവാദം. ആദ്യം സംവാദത്തില്‍ ഇരുവരും ഏറ്റുമുട്ടുകയും ബൈഡന്‍ സംസാരിക്കുന്നതിനിടെ ട്രംപ് ബഹളമുണ്ടാക്കി സംസാരിക്കുകയുമെല്ലാം ചെയ്ത സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി സംഘാടകര്‍ എത്തിയിരിക്കുന്നത്.ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേയാള്‍ ഇടക്ക് കയറി സംസാരം തടസപ്പെടുത്തുന്നത് തടയാനാണ് മ്യൂട്ട് ബട്ടന്‍ ഉള്‍പ്പെടുത്തുന്നത്. ഒരു സ്ഥാനാര്‍ഥിയുടെ മൈക്ക് മറ്റേയാള്‍ സംസാരക്കുമ്പോള്‍ ഓഫാക്കും. ഡിബേറ്റില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കും ആദ്യം 15 മിനിട്ട് വീതം നല്‍കും. പിന്നീടുള്ള സമയം ഇരുവരുടേയും മൈക്ക് ഓണാക്കുമെന്നും പ്രസിഡന്‍ഷ്യല്‍ കമീഷന്‍ ഓണ്‍ ഡിബേറ്റ്‌സ് അറിയിച്ചു.അതേസമയം മ്യൂട്ടന്‍ ബട്ടന്‍ ഉള്‍പ്പെടുത്തിയതിനെതിരെ ട്രംപിന്റെ കാംപെയിന്‍ ടീം രംഗത്തെത്തി. വ്യാഴാഴ്ചത്തെ സംവാദ വിഷയങ്ങളിലും ടീം ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതായിരുന്നുവെന്ന് ട്രംപ് അറിയിച്ചു. എന്നാല്‍ ജോ ബൈഡന്റെ കാംപെയിന്‍ ടീം ഇതിനോട് പ്രതികരിച്ചിട്ടില്ല.കോവിഡ് മൂലം രണ്ടാമത്തെ സംവാദം വെര്‍ച്വലായി നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ സംവാദത്തിന് തയാറല്ലെന്ന് ട്രംപ് അറിയിച്ചതോടെ ഈ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് റദ്ദാക്കുകയായിരുന്നു. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close