INDIANEWS

ട്രംപ് പരാജയം; മോദി ഇന്ത്യയെ കോവിഡില്‍ നിന്നും രക്ഷിച്ചു: ജെ പി നദ്ദ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തള്ളി ബിജെപി. രാജ്യത്തെ രക്ഷിക്കാന്‍ ട്രംപിനു ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു.യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കെ ട്രംപിന് അടിപതറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നലെയാണ് ട്രംപിനെ വിമര്‍ശിച്ച് ബിജെപി അദ്ധ്യക്ഷന്‍ രംഗത്തെത്തിയത്. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.’യുഎസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നതാണ് ട്രംപ് നേരിടുന്ന പ്രധാന ആരോപണം. എന്നാല്‍ 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പ്രധാനമന്ത്രി മോദി കൃത്യസമയത്തുള്ള തീരുമാനങ്ങള്‍ വഴി രക്ഷിച്ചു’- നദ്ദ പറഞ്ഞു. കോവിഡിനെ തുടര്‍ന്നു മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതില്‍ ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ശക്തമായ ആരോപണം ഉയരുന്നതിനിടെയാണ് നദ്ദയുടെ വിശദീകരണം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close