Social MediaTrendingUncategorized

ട്രംമ്പിന് ഒരു അപരൻ അങ്ങ് പാകിസ്ഥാനിൽ; പാട്ടുംപാടി ഐസ്ക്രീം വിൽക്കുന്ന മനുഷ്യൻ സോഷ്യൽ മീഡിയയിൽ തരം​ഗം; വൈറലായ വീഡിയോ കാണാം..

ലാഹോർ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതേ മുഖച്ഛായയുള്ള ഐസ്ക്രീം കച്ചവടക്കാരൻ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു. പാക്കിസ്ഥാനിലെ ഒരു ഐസ്ക്രീം കച്ചവടക്കാരനാണ് ഡൊണാൾഡ് ട്രംപിന്റെ അപരൻ. പാകിസ്ഥാനിലെ പഞ്ചാബിലെ സാഹിവാളിലെ തെരുവുകളിൽ ഐസ്ക്രീം വിൽക്കുന്ന ഈ മനുഷ്യൻ വെള്ളപാണ്ഡ് രോ​ഗബാധിതൻ കൂടിയാണ്.

ആളുകൾ ഇദ്ദേഹത്തെ ട്രംപുമായി താരതമ്യപ്പെടുത്തുകയും അദ്ദേഹം ഐസ്ക്രീമുകൾ വിൽക്കുമ്പോൾ ഉറുദുവിൽ ഒരു ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെക്കുകയും ചെയ്തു. സാഹിവാളിൽ എടുത്ത ഒരു വീഡിയോയിൽ, മനുഷ്യൻ തന്റെ ഐസ്ക്രീം വണ്ടിയിൽ നിന്ന് പാട്ടുപാടുന്നത് കാണാം. ട്രംമ്പിനോടുള്ള രൂപസാദൃശ്യവും അദ്ദേഹത്തിന്റെ ​ഗാനാലാപന ശൈലിയും അദ്ദേഹത്തിന് കൂടുതൽ കസ്റ്റമേഴ്സിനെ കിട്ടാൻ കാരണമാകുന്നു എന്നും ആളുകൾ പറയുന്നു.

‘അദ്ദേഹത്തിന്റെ ശബ്ദം ആത്മാർത്ഥമാണ് – അദ്ദേഹം ഒരു കലാകാരനാണ്. തെരുവുകളിൽ എല്ലാവരേയും അദ്ദേഹം ആകർഷിക്കുന്നത് ഐസ്ക്രീം വിൽക്കുന്നതിനാലല്ല, മറിച്ച് അവിശ്വസനീയമായ ആലാപനത്താലാണ്- ഇമ്രാൻ മാലിക് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close