KERALANEWS

ട്രയിന്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം:ജനശതാബ്ദി വേണാട് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ചമുതല്‍ എറണാകുളം റൂട്ടില്‍ നോണ്‍ സ്റ്റോപ് എസി സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. രാവിലെ 5.30ന് തിരുനന്തപുരത്തുനിന്ന് തിരിക്കുന്ന ബസ് രാവിലെ 9.30ന് എറണാകുളത്ത് എത്തും. വൈകിട്ട് ആറിന് എറണാകുളത്തുനിന്ന് തിരിക്കുന്ന മടക്കബസ് രാത്രി പത്തിന് തിരുവനന്തപുരത്ത് തിരിച്ചെത്തും. 11, 14, 15, 16, 17, 18 തീയതികളിലാണ് സര്‍വീസ്.
സ്റ്റോപ്പില്ലെങ്കിലും യാത്രക്കാര്‍ പറയുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കുന്ന അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാലോട്ടുനിന്ന് മടത്തറയിലേക്കും നെടുമങ്ങാട്ടുനിന്ന് പേരൂര്‍ക്കടയിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങിയത്. മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കാനാണ് അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വീസ് തുടങ്ങിയത്. രാവിലെ ആറുമുതല്‍ രാത്രി ഏഴുവരെയാണ് സര്‍വീസ്. ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close