Breaking NewsKERALATrending

ട്രഷറി തട്ടിപ്പ്: പ്രതി ബിജുലാല്‍ അറസ്റ്റില്‍; പിടികൂടിയത് അഭിഭാഷകന്റെ ഓഫീസില്‍ നിന്ന്

തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ബിജുലാല്‍ അറസ്റ്റില്‍. വഞ്ചിയൂരില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ബിജുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഡ്വ.പൂന്തുറ സോമന്റെ ഓഫീസില്‍ മാധ്യമങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കേ മഫ്തിയില്‍ എത്തിയ പോലീസുകാര്‍ ഓഫീസില്‍ കയറി പിടിച്ചുകൊണ്ടുപോകുകയായിരുന്നൂ. കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചാണ് അഭിഭാഷകന്റെ ഓഫീസില്‍ എത്തിയത്. തന്നെ വിളിച്ച് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും ഓഫീസില്‍ വന്ന് നേരിട്ട് സംസാരിക്കാമെന്നും അറിയിച്ചതായി അഭിഭാഷകന്‍ പൂന്തുറ സോമന്‍ പറഞ്ഞു.
താന്‍ നിരപരാധിയാണെന്നും ട്രഷറിയില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബിജുലാല്‍ പറഞ്ഞതായി അഭിഭാഷകന്‍ വ്യക്തമാക്കി. റമ്മി കളിച്ച് കിട്ടിയ പണമാണ് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അയച്ചതെന്നും ബിജു ലാല്‍ പറഞ്ഞു. തന്റെ ഓഫീസില്‍ കയറി പോലീസ് ബിജുലാലിനെ അറസ്റ്റു ചെയ്തത് തികച്ചും തെറ്റായ നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഫ്തിയിലുള്ള രണ്ട് പോലീസുകാരാണ് ഓഫീസില്‍ കയറി പ്രതിയെ പിടിച്ചത്. മറ്റു പോലീസുകാര്‍ പുറത്തായിരുന്നു. ബിജുലാലിനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. ബിജുലാലിനെ നോട്ടീസ് കൊടുക്കാതെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Back to top button
Close