KERALA

ട്രഷറി പെന്‍ഷന്‍ വിതരണം പുനഃക്രമീകരിച്ചു

ട്രഷറികൾ മുഖേനയുള്ള സർവീസ്, ഫാമിലി പെൻഷനുകളുടെ വിതരണം പെൻഷൻകാരുടെ അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ രണ്ട് മുതൽ ഏഴു വരെ അഞ്ച് ദിവസങ്ങളിലായി കൂടുതൽ ഘട്ടമായി പുനഃക്രമീകരിച്ചു.
പെൻഷൻ സ്വീകരിക്കുന്നതിനായി കൂട്ടം കൂടുന്നതിനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിനാണ് പെൻഷൻ വിതരണം കൂടുതൽ ഘട്ടങ്ങളിലായി പുനഃക്രമീകരിച്ചതെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.  തിയതി, സമയം, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ (പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ) എന്ന ക്രമത്തിൽ ചുവടെ:
ഏപ്രിൽ രണ്ടിന് 9 മുതൽ 1 മണി വരെ പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ പൂജ്യത്തിൽ (0) അവസാനിക്കുന്നവരും 2 മുതൽ 5 മണി വരെ ഒന്നിൽ (1) അവസാനിക്കുന്നവരും, ഏപ്രിൽ മൂന്നിന് 9 മുതൽ 1 മണി വരെ രണ്ടിൽ (2) അവസാനിക്കുന്നവരും,  2 മുതൽ 5 മണി വരെ മൂന്നിൽ (3) അവസാനിക്കുന്നവരും, ഏപ്രിൽ നാലിന് 9 മുതൽ 1 മണി വരെ നാലിൽ (4) അവസാനിക്കുന്നവരും,  2 മുതൽ 5 മണി വരെ അഞ്ചിൽ (5) അവസാനിക്കുന്നവരും, ഏപ്രിൽ അറിന് 9 മുതൽ 1 മണി വരെ ആറിൽ (6) അവസാനിക്കുന്നവരും,  2 മുതൽ 5 മണി വരെ ഏഴിൽ (7) അവസാനിക്കുന്നവരും, ഏപ്രിൽ ഏഴിന് 9 മുതൽ 1 മണി വരെ എട്ടിൽ (8) അവസാനിക്കുന്നവരും,  2 മുതൽ 5 മണി വരെ ഒൻപതിൽ (9) അവസാനിക്കുന്നവരും പെൻഷൻ സ്വീകരിക്കുന്നതിനായി എത്തണം.
കോവിഡ് പശ്ചാത്തലത്തിലുള്ള സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി ട്രഷറിയിലേക്കുള്ള പ്രവേശന കവാടത്തിലും ഇടപാട് കൗണ്ടറിന് മുന്നിലെ ക്യൂവിനും നിയന്ത്രണമുണ്ടായിരിക്കും.  ജീവനക്കാർക്കും ഇടപാടുകാർക്ക് സാധ്യമാകുന്ന തരത്തിലും ഫേസ് മാസ്‌ക്കുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.  ട്രഷറിയിൽ പ്രവേശിക്കുന്നവർക്ക് കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഏർപ്പെടുത്തി.  ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് സാമൂഹ്യ അകലം പാലിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close