INDIANEWS

ട്രാക്ടർ ഓടിക്കുന്നതായ് അഭിനയിച്ച് വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ പകർത്തി; നിയന്ത്രണം വിട്ട ട്രാക്ടർ കിണറ്റിലേക്ക് മറിഞ്ഞ് പതിനെട്ടുകാരന് ദാരുണാന്ത്യം

വെല്ലൂർ: ട്രാക്ടറിൽ ഓടിക്കുന്നതായി അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ട്രാക്ടർ കിണറ്റിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചിന്നമേട്ടൂർ സ്വദേശി കൃഷ്ണന്റെ മകൻ സഞ്ജീവാണ് (18) മരിച്ചത്.

വെല്ലൂർ വാണിയമ്പാടിയിൽ നിലമുഴുന്നത് കാണാൻ ബന്ധുവായ ട്രാക്ടർ ഡ്രൈവർക്കൊപ്പം വയലിലെത്തിയ യുവാവ് തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയം നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കയറി ഓടിക്കുന്നതുപോലെ അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. അത് വാട്സാപ്പിൽ സ്‌റ്റേറ്റ്‌സും പോസ്റ്റ് ചെയ്തു. എന്നാൽ വാഹനമോടിക്കാൻ അറിയാത്ത യുവാവ് ട്രാക്ടർ ഓടിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ വയലിനടുത്ത് 60 അടി താഴ്ചയുള്ള കിണറിൽ പതിക്കുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ട്രാക്ടറിൽക്കുടുങ്ങിയ യുവാവ് പൂർണമായും കിണറിലെ വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

പിന്നീട് നാല് മണിക്കൂറിലേറെ പണിപ്പെട്ട് കരനെ ഉപയോഗിച്ച് ട്രാക്ടറും മൃതദേഹവും പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ അമ്പല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close