KERALANEWS

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് പീഡനം; ടിടിഇക്ക് എതിരെ കേസേടുത്ത് റെയില്‍വേ പോലീസ്

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ട്രെയിന്‍ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) തൃക്കാക്കര സ്വദേശി പി.എച്ച്. ജോണ്‍സനെതിരെ (54) റെയില്‍വേ പോലീസ്. തിരുവനന്തപുരത്തു നിന്ന് തിരുവല്ലയിലേക്കു വരികയായിരുന്നു യുവതി.ടിടിഇ പരിചയപ്പെടുകയും ഭക്ഷണം വാഗ്ദാനം ചെയ്യുകയും ചെയ്‌തെങ്കിലും യുവതി വാങ്ങിയില്ല. തുടര്‍ന്ന് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഒളിവില്‍ കഴിയുന്ന ജോണ്‍സനെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ 12ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിലായിരുന്നു 23 വയസ്സുള്ള യുവതിക്കു നേരെ ആക്രമണമുണ്ടായത്. തിരുവല്ല സ്റ്റേഷനില്‍ ഇറങ്ങുന്ന സമയത്തും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ കാത്തുനിന്ന അമ്മയോടു യുവതി വിവരം പറഞ്ഞു. സ്റ്റേഷന്‍ മാനേജര്‍ക്കു പരാതി നല്‍കി. ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ ടിടിഇയെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തി. ഒളിവില്‍ പോയ ടിടിഇ കോട്ടയം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. കോട്ടയം റെയില്‍വേ എസ്‌ഐ അരുണ്‍ നാരായണന്റെ നേതൃത്വത്തില്‍ റെയില്‍വേ പോലീസ് യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close