KERALA

ട്രൈംഫ് മോട്ടോര്‍, ഇരുചക്ര വാഹനത്തിലെ ഗ്ലാമര്‍ താരം ഇപ്പോള്‍ ചേര്‍ത്തലക്കാരനു സ്വന്തം

ചേര്‍ത്തല: ട്രൈംഫ് മോട്ടോര്‍, ഇരുചക്ര വാഹനത്തിലെ ഗ്ലാമര്‍ താരം, ഇനി ഈ ബൈക്ക് ചേര്‍ത്തലയിലും അണ്ടാകും. 11,53,778 രൂപ വിലവരുന്ന ബൈക്ക് വയലാര്‍ കല്ല്യാണിയില്‍ രാജേഷ് സീതാറാമാണ് സ്വന്തമാക്കിയിരിക്കുന്നത്. വണ്ടി വൈറ്റിലയിലെ ഷോറൂമില്‍ നിന്നിറക്കിയിട്ട് 25 ദിവസം പിന്നിട്ടിരുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്.ചേര്‍ത്തല ജോയിന്റ് ആര്‍ടി ഓഫീസില്‍ 2,42,293 രൂപ റോഡ് ടാക്സ് അടച്ച് വണ്ടി പുറത്തിറങ്ങി. ബൈക്ക് റൈഡറായ രാജേഷ് ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിലാണ് തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയത്. ലോകോത്തര ബ്രിട്ടീഷ് ബ്രാന്‍ഡ് ട്രൈയംഫിന്റെ ബോര്‍ണ്‍വില്ലാ ശ്രേണിയിലെ നൂതന ക്രൂയിസായ സ്പീഡ് മാസ്റ്ററാണ് ഇപ്പോള്‍ ചേര്‍ത്തലയിലെ നിരത്തുകളിലെ താരം. 1965 ല്‍ രൂപകല്‍പ്പന ചെയ്ത ബോര്‍ണ്‍വില്ലാ ശ്രേണിയിലെ ഏറ്റവും പരിഷ്‌കരിച്ച മോഡലാണ് സ്പീഡ് മാസ്റ്റര്‍. പുതുപുത്തന്‍ ഇലക്ട്രോണിക്‌സ് ഫീച്ചേഴ്‌സോടൊപ്പം റൈഡര്‍മാരെ ആകര്‍ഷിക്കുന്ന വേഗതയുമാണ് ഈ സൂപ്പര്‍ ബൈക്കിലേക്ക് ഇരുചക്ര വാഹന പ്രേമികളുടെ കണ്ണെത്താന്‍ കാരണം. ജനങ്ങള്‍ക്കിടയിലേക്ക് വര്‍ഷങ്ങള്‍ കാത്തിരുന്നു സ്വന്തമാക്കിയ ഇഷ്ട വാഹനത്തില്‍ ലഡാക് യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് രാജേഷ്. റൈഡിംഗ് പണ്ടേ ഹരമായിരുന്നെങ്കിലും ലഡാക്കിലേക്കുള്ളത് ദീര്‍ഘദൂര യാത്രയായതിനാല്‍ അതിനായുള്ള കൂടുതല്‍ തയാറെടുപ്പിലാണ് ഈ ചേര്‍ത്തലക്കാരന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close