
ആലപ്പുഴ: സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളര്‍മാര്‍ക്ക് ആദ്യമായി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുവകലാസാഹിതി ആലപ്പുഴ ജില്ലാ കമ്മറ്റി. വിവിധ സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. നിമിഷ കവിത പോലെ സ്യഷ്ടിക്കപ്പെടുന്ന ട്രോളുകള്‍ പലപ്പോഴും മര്‍മ്മത്തു കൊള്ളുന്ന ഹാസ്യരൂപങ്ങളാണ്.ഈ കലയില്‍ പ്രഗല്ഭരെ തിരഞ്ഞെടുത്ത് അനുമോദിക്കാനാണ് യുവകലാസാഹിതി തീരുമാനിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ”യുവകലാസാഹിതി ആലപ്പുഴ”എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലേക്കാണ് ട്രോളുകള്‍ പോസ്റ്റ് ചെയ്യേണ്ടത്. പേജ് ലൈക്ക് ചെയ്ത് പോസ്റ്റുചെയ്യൂന്ന ട്രോളുകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ചെയര്‍മാനായുള്ള ഒരു കമ്മറ്റിയാണ് മികച്ച ട്രോളുകളെ തിരഞ്ഞെടുക്കുന്നത്.ഒന്നാം സമ്മാനമായി മൂവായിരം രൂപ(3000), രണ്ടാം സമ്മാനമായി രണ്ടായിരം രൂപ(2000), മൂന്നാം സമ്മാനമായി ആയിരം രൂപ (1000)എന്നിങ്ങനെ നല്കപ്പെടും. സദുദ്ദേശപരമായി ചെയ്യപ്പെടുന്ന ട്രോളുകള്‍ മാത്രമേ മത്സരത്തില്‍ പരിഗണിക്കപ്പെടുകയുള്ളൂ. 2020 നവംബര്‍ 15 നു മുമ്പ് ട്രോളുകള്‍ ലഭിച്ചിരിക്കണം. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും